കേരളത്തിലെ ആദ്യ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ ഓഫീസ് വെള്ളമുണ്ടയില്‍ തുറന്നു

വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്‍ ഓഫീസിലെ പഞ്ചായത്ത്‌രാജ് റഫറന്‍സ് ലൈബ്രറി ക്ഷീര-മൃഗസംരക്ഷണ മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു.

വെള്ളമുണ്ട: കേരളത്തിലെ ആദ്യ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ ഓഫീസ് വയനാട്ടിലെ വെള്ളമുണ്ടയില്‍ തുറന്നു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും വെള്ളമുണ്ട ഡിവിഷന്‍ മെംബറുമായി ജുനൈദ് കൈപ്പാണിയാണ് സ്വന്തം നിലയ്ക്കു കാര്യാലയം ആരംഭിച്ചത്. ഓഫീസ് ഉദ്ഘാടനം വൈദ്യതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഓണ്‍ലൈനായി നിര്‍വഹിച്ചു. ഓഫീസിന്റെ ഭാഗമായ പഞ്ചായത്ത്‌രാജ് റഫറന്‍സ് ലൈബ്രറി ക്ഷീര-മൃഗസംരക്ഷണ മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ഒ.ആര്‍.കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. തുറമുഖ-പുരാവസ്തു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഓണ്‍ലൈനില്‍ മുഖ്യപ്രഭാഷണം നടത്തി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി താക്കോല്‍ കൈമാറി. ജില്ലാ പഞ്ചായത്ത് അംഗം കെ.വിജയന്‍,
പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ജംഷീര്‍ കുനിങ്ങാരത്ത്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ സി.എം.അനില്‍കുമാര്‍,സീനത്ത് വൈശ്യന്‍, ഇ.കെ.സല്‍മത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.കല്യാണി, പഞ്ചായത്ത് അംഗങ്ങളായ പി.തോമസ്, വിജേഷ് പുല്ലോറ,കെ.കെ.സി മൈമൂന, പി.രാധ, രമേശന്‍ കരിങ്ങാരി
പൊതു പ്രവര്‍ത്തകരായ കുര്യാക്കോസ് മുള്ളന്‍മട, എം.മുരളീധരന്‍,പി.ജെ.ആന്റണി, ഷാജി ചെറിയാന്‍, പുത്തൂര്‍ ഉമ്മര്‍, മൊയ്തു ബാലുശേരി എന്നിവര്‍ പ്രസംഗിച്ചു.
ജനങ്ങളുടെ പരാതികള്‍ അറിയിക്കാനും ത്രിതല സംവിധാനത്തിലെ അപെക്‌സ് ബോഡിയില്‍ ഏതൊക്കെ വികസന കാര്യങ്ങളാണ് നടക്കുന്നതെന്നു സാധാരണക്കാര്‍ക്കു മനസ്സിലാക്കാനും കഴിയുന്ന വിധത്തിത്തിലാണ് ഓഫീസ് ക്രമീകരണമെന്നു ജുനൈദ് കൈപ്പാണി പറഞ്ഞു. ഡെവലപ്‌മെന്റ് കൗണ്‍സലിംഗ് സെഷന്‍ സൗകര്യവും ഉണ്ടാകും.

Leave a Reply

Your email address will not be published.

Social profiles