അഭയ കുടുംബശ്രീ യൂനിറ്റിന്റെ ഫ്‌ളോര്‍ മില്‍ പ്രവര്‍ത്തനം തുടങ്ങി

നിരവില്‍പുഴയില്‍ അഭയ കുടുംബശ്രീ യൂനിറ്റിന്റെ ഫ്‌ളോര്‍മില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി: തൊണ്ടര്‍നാട് പഞ്ചായത്തിലെ നിരവില്‍പുഴയില്‍ അഭയ കുടുംബശ്രീ യൂനിറ്റിന്റെ ഫ്‌ളോര്‍മില്‍ പ്രവര്‍ത്തനം തുടങ്ങി. ബ്ലോക്ക് പഞ്ചായത്തിന്റെ മൂന്നു ലക്ഷം രൂപ വിഹിതം ഉള്‍പ്പെടെ എട്ടു ലക്ഷം രൂപ ചെലവിലാണ് മില്ല് സ്ഥാപിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ കെ.വി.വിജോള്‍ അധ്യക്ഷത വഹിച്ചു. ഡിവിഷന്‍ മെംമ്പര്‍ രമ്യ താരേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ പി.കല്യാണി, ജോയ്സി ഷാജു, തൊണ്ടര്‍നാട് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ മൈമൂന, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ
പി.ചന്ദ്രന്‍, വി.ബാലന്‍, സല്‍മ മോയിന്‍, പഞ്ചായത്ത് അംഗം ചന്തു മാസ്റ്റര്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ രജിത സുനില്‍, കനറ ബാങ്ക് ബ്രാഞ്ച് മാനേജര്‍ ജോയി എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Social profiles