![](https://keralacorrespondent.com/wp-content/uploads/2022/04/wyd-27-ajmal.jpg)
അജ്മല്‍
കല്പറ്റ: 140 ഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. മുട്ടില്‍ സൗത്ത് കൊട്ടാരം വീട്ടില്‍ പി.വി.അജ്മലിനെയാണ്(27) എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ പി.ബാബുരാജിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഓട്ടോയില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് കണ്ടെടുത്തത്. ഓട്ടോയും അതിലുണ്ടായിരുന്ന മിനി ഡിജിറ്റല്‍ തുലാസും കസ്റ്റഡിയിലെടുത്തു. പ്രിവന്റീവ് ഓഫീസര്‍ എം.ബി.ഹരിദാസന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.ജോണി, പി.ഡി.അരുണ്‍, ഡ്രൈവര്‍ എ.സന്തോഷ്കുമാര്‍ എന്നിവരും അടങ്ങുന്ന സംഘമാണ് വാഹനപരിശോധന നടത്തിയത്.