മണല്‍വാരല്‍; തോടുകളും പാലങ്ങളും ഭീഷണിയില്‍

പൊഴുതനയില്‍ തോടിന് സമീപം മണല്‍ വാരിക്കൂട്ടിയ നിലയില്‍

വൈത്തിരി: പൊഴുതന പഞ്ചായത്തിലെ തോടുകള്‍ കേന്ദ്രീകരിച്ച് മണലൂറ്റ് തകൃതിയാതോടെ തോടുകളും പാലങ്ങളും ഭീഷണിയില്‍. ജലനിരപ്പ് താഴ്ന്ന പാലത്തിനുതാഴെ ഒഴുകുന്ന തോടുകളിലാണ് മണല്‍ഖനനം നടത്തുന്നത്. വ്യാപകമായി മണല്‍ എടുക്കുന്നതോടെ തോടിന്റെ കുറുകെയുള്ള പാലങ്ങള്‍ അപകടാവസ്ഥയിലായി. പൊഴുതന പഞ്ചായത്ത് ഓഫീസിന് സമീപത്തെയും മൈലമ്പാത്തി, അച്ചൂര്‍, റോഡുകള്‍ കടന്നുപോകുന്ന പാലങ്ങളും പതിറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. കഴിഞ്ഞ രണ്ടുപ്രളയങ്ങളിലായി വന്‍തോതില്‍ പുഴയില്‍ മണല്‍ ഒഴുകിയെത്തിയിരുന്നു. നീരൊഴുക്ക് കുറഞ്ഞതോടെ മണല്‍വാരല്‍ സംഘങ്ങളുടെ എണ്ണവും വര്‍ധിച്ചു. രാത്രികാലങ്ങളില്‍ പുഴയുടെ പല മേഖലകളിലായി ഖനനം നടത്തി മണല്‍ കടത്തുകയാണ്. രണ്ടു പാലങ്ങളുടെയും തൂണുകള്‍ തോടിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. മണല്‍ ഖനനംമൂലം തൂണുകള്‍ക്ക് ബലക്ഷയമുണ്ടായാല്‍ പാലങ്ങളുടെ നിലനില്‍പ്പും അപടകത്തിലാകുമെന്ന ഭയത്തിലാണ് നാട്ടുകാര്‍.

Leave a Reply

Your email address will not be published.

Social profiles