എം.നാരായണന്‍ ‘ഗ്രാമാദരം’ഏറ്റുവാങ്ങി

വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഗ്രാമാദര ഫലകം എം.നാരായണനു കൈമാറുന്നു.

വെള്ളമുണ്ട :വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്‍ പരിധിയില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്നവരെ നാട്ടുകാരുടെ പങ്കാളിത്തത്തോടെ ആദരിക്കുന്നതിനു ഏര്‍പ്പെടുത്തിയ ‘ഗ്രാമാദരം’ 35 വര്‍ഷം വെള്ളമുണ്ട പബ്ലിക് ലൈബ്രറിയില്‍ ലൈബ്രേറിയനായി സേവനമനുഷ്ഠിച്ച എം.നാരായണന്‍ ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഗ്രാമാദരഫലകം കൈമാറി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.കല്യാണി, ബ്ലോക്ക് മെംബര്‍മാരായ പി.കെ.അമീന്‍, വി.ബാലന്‍, പഞ്ചായത്ത് അംഗം കണിയാങ്കണ്ടി അബ്ദുല്ല, പബ്ലിക് ലൈബ്രറി പ്രസിഡന്റ് എം.മോഹനകൃഷ്ണന്‍, സെക്രട്ടറി എം.സുധാകരന്‍, പി.ടി.സുഗതന്‍, മംഗലശേരി നാരായണന്‍, ഇ.കെ.ജയരാജന്‍, അഡ്വ.എം.വേണുഗോപാല്‍, പി.സൂപ്പി, വി.കെ.ശ്രീധരന്‍ മാസ്റ്റര്‍, എ.ജനാര്‍ദനന്‍, കെ.രാധാമണി, എം.നാരായണന്‍, മിഥുന്‍ മുണ്ടക്കല്‍, എം.ശ്രീധരന്‍, പി.ജെ.ആന്റണി, പി.പ്രസീദ, പി.ടി.സുഭാഷ്, കെ.കെ.ചന്ദ്രശേഖരന്‍, എം.മണികണ്ഠന്‍, ശാന്തകുമാരി, എം.രാമചന്ദ്രന്‍, ഇ.സുധാകരന്‍, കെ.ശിവന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Social profiles