ഇമ്പിച്ചിക്കോയ മുസ്‌ല്യാര്‍ നിസ്വാര്‍ഥ സേവകന്‍-കെ.കെ.അഹമ്മദ് ഹാജി

വയനാട് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിച്ച കമ്പളക്കാട്ട് സംഘടിപ്പിച്ച ഇമ്പിച്ചിക്കോയ മുസ്‌ല്യാര്‍ അനുസ്മരണ സംഗമം സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.അഹമ്മദ് ഹാജികെ.കെ.അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യുന്നു.

കമ്പളക്കാട്: സമസ്തയ്ക്കും ദീനിനും വേണ്ടി ജീവിതം സമര്‍പ്പിക്കുകയും വിനയവും സൂക്ഷ്മതയും മുറുകെ പിടിക്കുകയും ചെയ്ത നിസ്വാര്‍ഥ സേവകനായിരുന്നു ഇമ്പിച്ചിക്കോയ മുസ്‌ലിയാരെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍ വയനാട് ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. അഹമ്മദ് ഹാജി. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ട്രഷററായിരുന്ന എം.എം.ഇമ്പിച്ചിക്കോയ മുസ്‌ലിയാരുടെ ഒന്നാമത് ആണ്ടിനോടനുബന്ധിച്ച് ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കമ്പളക്കാട് പള്ളിമുക്ക് മദ്രസയില്‍ സംഘടിപ്പിച്ച അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ജില്ലയിലെ പാലാഴിയില്‍നിന്നു 1974ല്‍ ജോലിയാവശ്യാര്‍ഥം കമ്പളക്കാട്ടെത്തിയ ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ അര നൂറ്റാണ്ടോളം ജില്ലയിലെ മത മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ വിലമതിക്കാന്‍ കഴിയാത്തതാണെന്ന് അഹമ്മദ് ഹാജി പറഞ്ഞു.
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് സൈനുല്‍ ആബിദ് ദാരിമി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് ഫൈസി പനമരം അനുസ്മരണ പ്രഭാഷണം നടത്തി. സമസ്ത ജില്ലാ സെക്രട്ടറി എസ്.മുഹമ്മദ് ദാരിമി, പോള ഇബ്രാഹിം ദാരിമി എന്നിവര്‍ പ്രസംഗിച്ചു. അഹമ്മദ് സയീദ് ജിഫ്‌രി ഖബ്ര്‍ സിയാറത്തിന് നേതൃത്വം നല്‍കി. പി.സി.മൊയ്തു ദാരിമി, കാവുങ്ങല്‍ മൊയ്തുട്ടി, ഇ.ടി.ഹംസ ഹാജി, ആഷിഖ് ഹൈതമി, ടി.വി.അബ്ദുറഹിമാന്‍ ഫൈസി, മുഹമ്മദുകുട്ടി ഹസനി, പി.ടി.അഷ്‌റഫ് ഹാജി, വി.പി.ഷുക്കൂര്‍ ഹാജി, കെ.ടി.റസാഖ് തുടങ്ങിയവര്‍ പങ്കെടുത്തു. സമാപന ദിക്ര്‍ ദുആക്ക് മുസ്തഫ ഫൈസി ഗൂഡല്ലൂര്‍ നേതൃത്വം നല്‍കി. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ട്രഷറര്‍ ഹാരിസ് ബാഖവി സ്വാഗതവും പരീക്ഷാ ബോര്‍ഡ് ജില്ലാ ചെയര്‍മാന്‍ എം.കെ.ഇബ്രാഹിം മൗലവി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Social profiles