ഡി.ടി.പി.സി വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ടിക്കറ്റ് നിരക്കുകളില്‍ മാറ്റം

കല്‍പറ്റ: ജില്ലാടൂറിസം പ്രമോഷന് കീഴലുള്ള ജില്ലയിലെ പതിനൊന്ന് വിനോദ കേന്ദ്രങ്ങളില്‍ ഏപ്രില്‍ 30 മുതല്‍ ടിക്കറ്റ് നിരക്കില്‍ മാറ്റം വരുത്തി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. (കേന്ദ്രം, പുതിക്കിയ നിരക്ക് എന്നിവ യഥാക്രമം).

പൂക്കോട് തടാകം: മുതിര്‍ന്നവര്‍ 40 രൂപ, കുട്ടികള്‍ 30, പെഡല്‍ ബോട്ട് നാല് സീറ്റ് 450 രൂപ, പെഡല്‍ ബോട്ട് 2 സീറ്റ് 300 രൂപ, തുഴ ബോട്ട് 7 സീറ്റ് 700 രൂപ, കയാക്കിങ്ങ് 300 രൂപ.
കര്‍ളാട് സാഹിസിക ടൂറിസം: മുതിര്‍ന്നവര്‍ 40 രൂപ, കുട്ടികള്‍ 30, പെഡല്‍ ബോട്ട് നാല് സീറ്റ് 450 രൂപ, പെഡല്‍ ബോട്ട് 2 സീറ്റ് 300 രൂപ, തുഴ ബോട്ട് 7 സീറ്റ് 700 രൂപ, കയാക്കിങ്ങ് 300 രൂപ, സിപ്പ് ലൈന്‍ 400 രൂപ. വാള്‍ ക്ലയിംബിങ്ങ് 120 രൂപ, ബാംബൂ റാഫ്ടിങ്ങ് 1000 രൂപ, ബാംബു റാഫ്ടിങ്ങ് അഡീഷണല്‍ പേഴ്സണ്‍ 100 രൂപ.
കാന്തന്‍പാറ വെള്ളച്ചാട്ടം: മുതിര്‍ന്നവര്‍ 40 രൂപ, കുട്ടികള്‍ 30 രൂപ,
ചീങ്ങേരി റോക്ക് അഡ്വഞ്ചര്‍: ട്രക്കിംഗ് മുതിര്‍ന്നവര്‍ 100 രൂപ, കുട്ടികള്‍ 60 രൂപ,
വയനാട് ഹെറിറ്റേജ് മ്യൂസിയം: മുതിര്‍ന്നവര്‍ 30 രൂപ, കുട്ടികള്‍ 20 രൂപ,
ടൗണ്‍ സ്‌ക്വയര്‍ ബത്തരി: മുതിര്‍ന്നവര്‍ 20 രൂപ, കുട്ടികള്‍ 10 രൂപ,
പഴശ്ശിരാജ ലാന്‍ഡ് സ്‌കേപ്പ് മ്യൂസിയം: മുതിര്‍ന്നവര്‍ 30, കുട്ടികള്‍ 20,
പഴശ്ശി പാര്‍ക്ക് മാനന്തവാടി: മുതിര്‍ന്നവര്‍ 40 രൂപ, കുട്ടികള്‍ 20 രൂപ.
പ്രീയദര്‍ശിനി ടീ എന്‍വിയോണ്‍സ്: മുതിര്‍ന്നവര്‍ 100 രൂപ, കുട്ടികള്‍ 60 രൂപ.
എടയ്ക്കല്‍ ഗുഹ: മുതിര്‍ന്നവര്‍ 50 രൂപ, കുട്ടികള്‍ 30 രൂപ,
കുറവാ ദ്വീപ്: ഫെറി ഒരാള്‍ക്ക് 35, ബാംബു റാഫ്ടിങ്ങ് 2 പേര്‍ക്ക് 200 രൂപ, ബാംബു റാഫ്ടിങ്ങ് 5 പേര്‍ക്ക് 400 രൂപ, ബാംബു റാഫ്ടിങ്ങ് അഡീഷണല്‍ പേഴ്സണ്‍ 100 രൂപ. റിവര്‍ റാഫ്ടിംഗ് 5 പേര്‍ക്ക് 1250 രൂപ.

Leave a Reply

Your email address will not be published.

Social profiles