എം.എസ്.എഫ് റമസാന്‍ ക്യാമ്പയിന്‍ സമാപിച്ചു

മാനന്തവാടിയില്‍ നടന്ന ക്യാമ്പയിന്‍ ആദില്‍ ഗസ്സാലി ഉദ്ഘാടനം ചെയ്യുന്നു

മാനന്തവാടി: എം.എസ്.എഫ് സംസ്ഥാന കമ്മറ്റിയുടെ വേര് സംഘടനാ ശാക്തീകരണ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ‘വിശ്വാസം, നിരാസം ചരിത്രത്തിലൂടെ’ എന്ന പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി പഞ്ചായത്ത് തലങ്ങളില്‍ നടത്തുന്ന തജ്ദീര്‍ റമസാന്‍ ക്യാമ്പയിന്‍ മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയില്‍ മുഴുവന്‍ പഞ്ചായത്തുകളിലും പൂര്‍ത്തിയാക്കി. മതനിരാസ ചിന്താഗതിയും സ്വതന്ത്ര ലൈംഗിക വാദവും സൃഷ്ടിക്കുന്ന അപകടങ്ങള്‍ക്കെതിരെ ജാഗരണം സൃഷ്ടിക്കുക എന്നതാണ് റമസാന്‍ കാമ്പയിനിലൂടെ എം.എസ്.എഫ് ലക്ഷ്യമാക്കുന്നത്. വെള്ളമുണ്ട, തവിഞ്ഞാല്‍, തൊണ്ടര്‍നാട്, എടവക, പനമരം, മാനന്തവാടി മുനിസിപ്പാലിറ്റി, തിരുനെല്ലി ഉള്‍പ്പെടെ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും ഇതിനോടകം ക്യാമ്പയിന്‍ വിപുലമായ രീതിയില്‍ സംഘടിപ്പിച്ചു. ആദില്‍ ഗസ്സാലി, മുനീസ് ആറുവാള്‍, ഷാഫി ദ്വാരക, ഹാഫിള് സാജിര്‍ ദാരിമി, അഫ്‌സല്‍ ഷാന്‍ എന്നിവര്‍ വിവിധ ഇടങ്ങളില്‍ പ്രമേയ പ്രഭാഷണം നടത്തി. വെള്ളമുണ്ട പഞ്ചായത്തില്‍ തുടങ്ങിയ ക്യാമ്പയിന്‍ പരിപാടി തിരുനെല്ലി പഞ്ചായത്തില്‍ നടന്ന സംഗമത്തോടുകൂടി സമാപിച്ചു.

Leave a Reply

Your email address will not be published.

Social profiles