പോള്‍ ചിറ്റിലപ്പിള്ളിക്കു യാത്രയയപ്പ് നല്‍കി

മാനന്തവാടി: സര്‍വിസില്‍നിന്നു വിരമിച്ച തഹസില്‍ദാര്‍ ജോസ് പോള്‍ ചിറ്റിലപ്പിള്ളിക്ക് താലൂക്ക് ഓഫീസ് സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. ഇതോടനുബന്ധിച്ച് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡന്റ് പി.യു.സിതാര അധ്യക്ഷത വഹിച്ചു. സബ് ട്രഷറി ഓഫീസര്‍ സി.മൊയ്തീന്‍ ഇഫ്താര്‍ സന്ദേശം നല്‍കി. സബ്കലക്ടര്‍ ശ്രീലക്ഷമി, എ.ഡി.എം എന്‍.ഐ. ഷാജു, ഭൂരേഖ തഹസില്‍ദാര്‍ എം.ജെ.അഗസ്റ്റിന്‍, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി കെ.ഷമീര്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Social profiles