ജല്‍ ജീവന്‍ പദ്ധതി: പരിശീലനം നല്‍കി

ജല്‍ ജീവന്‍ പദ്ധതിയില്‍ തരിയോട് പഞ്ചായത്തിലെ സ്വയം സഹായ സംഘങ്ങള്‍ക്കു സെന്റ് തോമസ് അസോസിയേഷന്‍ ഫോര്‍ റൂറല്‍ സര്‍വീസിന്റെ നേതൃത്വത്തില്‍ നല്‍കിയ പരിശീലനം പഞ്ചായത്ത് പ്രസിഡന്റ് വി.ഡി.ഷിബു ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: ജല്‍ ജീവന്‍ പദ്ധതിയില്‍ തരിയോട് പഞ്ചായത്തിലെ സ്വയം സഹായ സംഘങ്ങള്‍ക്കു സെന്റ് തോമസ് അസോസിയേഷന്‍ ഫോര്‍ റൂറല്‍ സര്‍വീസിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കി. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.ഡി.ഷിബു ഉദ്ഘാടനം ചെയ്തു. ജലദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ അദ്ദേഹം വിതരണം ചെയ്തു. വാര്‍ഡ് മെംബര്‍ വത്സല നളിനാക്ഷന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാര്‍സ് കോഓര്‍ഡിനേറ്റര്‍ ജോര്‍ജ് കൊല്ലിയില്‍ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് മെംമ്പര്‍ ചന്ദ്രന്‍, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ രാധ, പ്രൊജക്ട് ടീം ലീഡര്‍ സോന പി.ദിലീപ്, ഫെസിലിറ്റേറ്റര്‍ എഗ്രീഷ്മ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Social profiles