മരവയല്‍ കോളനി പുനരധിവാസം: റോഡിനും കുടിവെള്ളത്തിനും കോര്‍പസ് ഫണ്ടില്‍നിന്നു തുക അനുവദിച്ചു

കല്‍പറ്റ: പൊഴുതന പഞ്ചായത്തില്‍ 2018ലെ പ്രളയത്തില്‍ ഏറെ ദുരിതങ്ങള്‍ നേരിടേണ്ടിവന്ന മരവയല്‍ കോളനിയിലെ 11 പണിയ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനു ചാത്തോത്തു റോഡിനടുത്ത് ഉപയോഗപ്പെടുത്തുന്ന സ്ഥലത്തേക്കുള്ള വഴി കോണ്‍ക്രീറ്റ് ചെയ്യുന്നതിനു 7,65,000 ഉം കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിനു 15,00,000 ഉം രൂപ കോര്‍പസ് ഫണ്ടില്‍നിന്നു അനുവദിച്ചതായി ടി.സിദ്ദീഖ് എം.എല്‍.എ അറിയിച്ചു. പുനരധിവാസ പദ്ധതിയില്‍ വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരണ ഘട്ടത്തിലാണ്.
ജില്ലാ പട്ടികവര്‍ഗ വര്‍ക്കിംഗ് ഗ്രൂപ്പില്‍ എം.എല്‍.എ ആവശ്യപ്പെട്ടതനുസരിച്ചാണ് രണ്ടു പ്രവൃത്തികള്‍ക്കും തുക അനുവദിച്ചത്. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ ഐ.സി.ബാലകൃഷ്ണന്‍, ഒ.ആര്‍.കേളു, ജില്ലാ കലക്ടര്‍ എ.ഗീത, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍.മണിലാല്‍, പ്രൊജക്ട് ഓഫീസര്‍ കെ.സി.ചെറിയാന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Social profiles