വനാതിര്‍ത്തിയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

കല്‍പറ്റ: പെരിക്കല്ലൂര്‍ പാതിരി വനാതിര്‍ത്തിയില്‍ ജീര്‍ണിച്ച നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. 40 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കബനി പുഴയിലെ സ്വാമിക്കടവിനടുത്ത് കണ്ടെത്തിയത്. മൃതദേഹത്തിനരികെ മദ്യക്കുപ്പിയും കിടനാശിനി കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പുല്‍പള്ളി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പുര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.

Leave a Reply

Your email address will not be published.

Social profiles