അന്തരിച്ച മാധ്യമപ്രവര്‍ത്തകന്റെ കുടുംബത്തിനു
പത്രപ്രവര്‍ത്തക അസോസിയേഷന്‍ ടൈലറിംഗ് യൂനിറ്റ് നല്‍കി

അബ്ദുല്ലയുടെ കുടുംബത്തിനു മന്ത്രി റോഷി അഗസ്റ്റിന്‍ ടൈലറിംഗ് യൂനിറ്റ് കൈമാറുന്നു.

പനമരം: അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ കൈതക്കല്‍ കൂടകടവത്ത് അബ്ദുല്ലയുടെ കുടുംബത്തിനു ഉപജീവനാര്‍ഥം കേരള പത്രപ്രര്‍ത്തക അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി ടൈലറിംഗ് യൂനിറ്റ് നല്‍കി. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനില്‍നിന്നു അബ്ദുല്ലയുടെ ഭാര്യ അഫ്‌സാന യൂനിറ്റ് ഏറ്റുവാങ്ങി. അസോസിയേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനം മാതൃകാപരമാണെന്നു മന്ത്രി പറഞ്ഞു. അസോസിയേഷന്‍ അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. ജില്ലാതല പ്രസംഗമത്സരത്തില്‍ വിജയിച്ച ആന്‍ മരിയ ജോണ്‍സണ്‍, ഇന്ത്യന്‍ ട്രൂത്തിന്റെ ദൃശ്യമാധ്യമ പുരസ്‌കാരം ലഭിച്ച സുമി മധു എന്നിവരെ മന്ത്രി ആദരിച്ചു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അരുണ്‍ വിന്‍സന്റ് അധ്യക്ഷത വഹിച്ചു. പനമരം പഞ്ചായത്ത് പ്രസിഡന്റ് പി.എം.ആസ്യ, കേരള സിറാമിക്‌സ് ലിമിറ്റഡ് ചെയര്‍മാന്‍ കെ.ജെ.ദേവസ്യ, റസാഖ് സി.പച്ചിലക്കാട്, ജസ്റ്റിന്‍ ചെഞ്ചട്ടയില്‍, രവീന്ദ്രന്‍ കാവുഞ്ചോല, കെ.വി.സാദിഖ്, പൊറളോത്ത് അമ്മദ്, റഷീദ് നീലാംബരി എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Social profiles