മരം ദേഹത്തേക്കു മറിഞ്ഞ് യുവാവ് മരിച്ചു

കല്‍പറ്റ: മരം ദേഹത്തേക്കു മറിഞ്ഞ് യുവാവ് മരിച്ചു. ഒരാള്‍ക്കു പരിക്കേറ്റു. പുളിയാര്‍മല വാടോത്ത് രോഹിണി നിവാസില്‍ ഹരിദാസിന്റെ മകന്‍ വിഷ്ണുവാണ്(26)മരിച്ചത്. പരിക്കേറ്റ അരുണ്‍ ബാബുവിനെ(27) സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരം കനത്ത മഴയ്ക്കിടെ മലന്തോട്ടം-മണിയങ്കോട് എസ്‌റ്റേറ്റ് റോഡിലാണ് അപകടം. നടന്നുപോകുന്നവരുടെ ദേഹത്തേക്കാണ് മരം വീണത്. സിന്ധുവാണ് വിഷ്ണുവിന്റെ അമ്മ.

Leave a Reply

Your email address will not be published.

Social profiles