കെ.എം.മാണി ജനമനസ്സുകളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ
പദ്ധതികളുടെ ഉപജ്ഞാതാവ്-മന്ത്രി റോഷി അഗസ്റ്റിന്‍

ബത്തേരിയില്‍ കേരള കോണ്‍ഗ്രസ്(എം)വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കെ.എം.മാണി സ്മൃതി സംഗമം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യുന്നു.

ബത്തേരി-ജനമനസ്സുകളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ അനേകം പദ്ധതികളുടെ ഉപജ്ഞാതാവാണ് കെ.എം.മാണിയെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. ലയണ്‍സ് ഹാളില്‍ കേരള കോണ്‍ഗ്രസ്(എം) വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കെ.എം.മാണി മൂന്നാമത് സ്മൃതിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വെളിച്ചവിപ്ലവം, സാമൂഹിക ജലസേചനം, കര്‍ഷക തൊഴിലാളി പെന്‍ഷന്‍, സ്വയം സംരംഭക മിഷന്‍, വിലസ്ഥിരതാഫണ്ട്, കാരുണ്യ ചികിത്സാസഹായ നിധി തുടങ്ങിയ പദ്ധതികള്‍ക്കു പിന്നിലെ ബുദ്ധിയും കരങ്ങളും മാണിസാറിന്റേതാണ്. കേരളത്തിനകത്തും പുറത്തും ചര്‍ച്ച ചെയ്യപ്പെട്ട അധ്വാനവര്‍ഗ സിദ്ധാന്തവും അദ്ദേഹത്തിന്റേതാണ്. ലോകത്ത് മുതലാളി-തൊഴിലാളി വര്‍ഗങ്ങള്‍ മാത്രമല്ല, അധ്വാനവര്‍ഗവും ഉണ്ടെന്നാണ് ഈ സിദ്ധാന്തത്തിലൂടെ മാണിസാര്‍ സ്ഥാപിച്ചത്. മണ്ണില്‍ വിയര്‍പ്പുചിന്തുന്ന കര്‍ഷക സമൂഹത്തെയാണ് അധ്വാനവര്‍ഗമെന്നു അദ്ദേഹം വിശേഷിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.
പാര്‍ട്ടി ജില്ലാ പ്രസിഡന്റ് കെ.ജെ.ദേവസ്യ അധ്യക്ഷത വഹിച്ചു. ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ, സഹകരണ വികസന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി.കെ.ശശീന്ദന്‍, വനിത വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി.റോസക്കുട്ടി, കേരള ലോട്ടറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍.ജയപ്രകാശ്, ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ.രമേശ്, പാര്‍ട്ടി നേതാക്കളായ ടി.എസ്.ജോര്‍ജ്, സജി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Social profiles