മാനന്തവാടി സെന്റ് ജോസഫ്‌സ് ക്നാനായ കാത്തലിക് ഇടവക നിലവില്‍വന്നു

മാനന്തവാടി സെന്റ് ജോസഫ്‌സ് ക്നാനായ കാത്തലിക് ഇടവകയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പൊലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിക്കുന്നു. കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ സമീപം.

മാനന്തവാടി: കോട്ടയം രൂപതയുടെ കീഴില്‍ മാനന്തവാടി താഴെ അങ്ങാടി പാവന പാസ്റ്ററല്‍ സെന്റര്‍ കേന്ദ്രീകരിച്ച് ആരംഭിച്ച മാനന്തവാടി സെന്റ് ജോസഫ്‌സ് ക്നാനായ കാത്തലിക് ഇടവകയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പൊലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിച്ചു. കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ അധ്യക്ഷത വഹിച്ചു. കെ.എം.രാജു, ഫാ.മാത്യു മേലേടം, ഷിജു കുറാനയില്‍, മിനി മേക്കര, റോയി മേക്കര എന്നിവര്‍ പ്രസംഗിച്ചു. പെരിക്കല്ലൂര്‍ ഫെറോനയുടെ കിഴീലുള്ള പത്താമത്തെ ഇടവകയാണിത്. തേറ്റമല, പുതുശേരി, ഏച്ചോം ഇടവകകളുടെ ഭാഗങ്ങള്‍ ചേര്‍ത്താണ് പുതിയ ഇടവക രൂപീകരിച്ചത്. ഫാ.സനില്‍ ചിറപ്പുറത്തണ് പ്രഥമ വികാരി.

Leave a Reply

Your email address will not be published.

Social profiles