കോവിഡ്: മാതാപിതാക്കള്‍ നഷ്ടമായ കുട്ടികള്‍ക്ക് സഹായധനം നല്‍കി

കല്‍പറ്റ: കോവിഡ് മൂലം മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ സഹായധന വിതരണത്തിന്റെ വയനാട് ജില്ലാതല ഉദ്ഘാടനം എ.ഡി.എം എന്‍.ഐ ഷാജു നിര്‍വഹിച്ചു. ജില്ലയില്‍ കോവിഡ് മൂലം മാതാപിതാക്കള്‍ നഷ്ടമായ ഓര്‍ഫന്‍ വിഭാഗത്തില്‍ വരുന്ന 15നും 18നും ഇടയില്‍ പ്രായമുള്ള രണ്ട് കുട്ടികളെയാണ് സഹായധനത്തിനു തെരഞ്ഞെടുത്തത്.
സംസ്ഥാന സര്‍ക്കാര്‍ സഹായമായി മൂന്നു ലക്ഷം രൂപയും പ്രതിമാസ സ്‌പോണ്‍സര്‍ഷിപ്പ് തുകയായി 2,000 രൂപയും ഇവര്‍ക്കു ലഭിക്കും. ജില്ലാ ശിശു സംരക്ഷണ യൂനിറ്റിലെ ഉദ്യോഗസ്ഥര്‍ നേരിട്ട് സേ ഇന്‍വസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് തയാറാക്കി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഉത്തരവ് പ്രകാരമാണ് കുട്ടികളെ തെരഞ്ഞെടുത്തത്. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ആശമോള്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ടി.യു.സ്മിത എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Social profiles