പള്ളിക്കുന്നില്‍ മരിയന്‍ കണ്‍വന്‍ഷന്‍ തുടങ്ങി

പള്ളിക്കുന്ന് ലൂര്‍ദ് മാതാ ദേവാലയത്തില്‍ മരിയന്‍ കണ്‍വന്‍ഷനും രോഗശാന്ത്രി ശുശ്രൂഷയും മാനന്തവാടി രൂപത ബിഷപ് മാര്‍ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്യുന്നു. കണിയാമ്പറ്റ: പള്ളിക്കുന്ന് ലൂര്‍ദ് മാതാ ദേവാലയത്തില്‍ മരിയന്‍ കണ്‍വന്‍ഷനും രോഗശാന്ത്രി ശുശ്രൂഷയും തുടങ്ങി. മാനന്തവാടി രൂപത ബിഷപ് മാര്‍...

ജനത്തെ നരകത്തിലാക്കി റോഡുപണി

മാനന്തവാടി: കൈതക്കല്‍ റോഡ് നിര്‍മാണം എങ്ങുമെത്താത്തതു സര്‍ക്കാരിന് ഭീമമായ നഷ്ടമുണ്ടാക്കുന്നതിനു പുറമേ ജനങ്ങള്‍ക്കു ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്നു. ഫലത്തില്‍ ജനത്തെ നരകത്തിലാക്കിയിരിക്കയാണ് റോഡ് പ്രവൃത്തി.നവീകരണത്തിനായി റോഡിലെ ടാറിംഗ് ഇളക്കിമാറ്റി നിരത്തിയ കല്ലുകള്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും അതേപടി കിടക്കുകയാണ്.വാഹനങ്ങള്‍ പോകുമ്പോള്‍ വന്‍തോതിലാണ് പൊടിപടലം ഉയരുന്നത്....

മെയ് ഏഴ് കലാകാരദിനം

ബത്തേരി: നന്‍മ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിശ്വകവി രവീന്ദ്രനാഥ ടാഗോറിന്റെ ജന്‍മദിനമായ മെയ് ഏഴ് കലാകാരദിനമായി ആഘോഷിക്കും. ബത്തേരി ലൂഥറന്‍ ഹാളില്‍ രാവിലെ 9.30ന് നഗരസഭ ചെയര്‍മാന്‍ ടി.കെ.രമേശ് ഉദ്ഘാടനം ചെയ്യും.ജില്ലയിലെ കലാകാരന്‍മാര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും. ഭരതനാട്യം, കുച്ചുപ്പുടി,...

മലങ്കര യാക്കോബായ സിറിയന്‍ സണ്‍ഡേ സ്‌കൂള്‍
അസോസിയേഷന്‍ അവധിക്കാല ക്ലാസ് തുടങ്ങി

കണിയാമ്പറ്റ: മലങ്കര യാക്കോബായ സിറിയന്‍ സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്‍ അവധിക്കാല ക്ലാസിന്റെ മീനങ്ങാടി മേഖലാതല ഉദ്ഘാടനം വയനാട് ജില്ല പഞ്ചയാത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. ഫാ.വര്‍ഗ്ഗീസ് താഴത്തെകുടി അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ സജീഷ് തതോത്ത്, ഇന്‍സ്പെക്ടര്‍ മാത്യൂസ് പാറേക്കര, സെക്രട്ടറി...

ചിത്രോത്സവം-22 പോസ്റ്റര്‍ പ്രചാരണം

ചിത്രോത്സവം-22ന്റെ പോസ്റ്റര്‍ പ്രചാരണം ബത്തേരിയില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ.രമേശ് ഉദ്ഘാടനം ചെയ്യുന്നു. ബത്തേരി: നഗരസഭ ഹാപ്പി ഇന്‍ഡക്‌സിന്റെ ഭാഗമായി കേരള ചിത്രകലാ പരിഷത്ത് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ചിത്രോത്സവം-22ന്റെ പോസ്റ്റര്‍ പ്രചാരണം നഗരസഭ ചെയര്‍മാന്‍ ടി.കെ.രമേശ് ഉദ്ഘാടനം ചെയ്തു....

അവധിക്കാലം ആഘോഷമാക്കി ആരാമം

മാനന്തവാടി പഴശ്ശി പാര്‍ക്കില്‍ ആരാമം അവധിക്കാല ക്യാമ്പ് മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി ഉദ്ഘാടനം ചെയ്യുന്നു. കല്‍പറ്റ : വേനലവധിയുടെ തുറന്ന പാഠശാലയില്‍ കളിമണ്ണില്‍ ശില്‍hങ്ങള്‍ മെനഞ്ഞും പാട്ടുപാടിയും പാഴ്‌വസ്തുക്കളില്‍ പൂക്കള്‍ മെനഞ്ഞും കുട്ടികളുടെ കൂട്ടായ്മകള്‍. കോവിഡിന്റെ ദീര്‍ഘകാലമായുള്ള അടച്ചിടല്‍...

വരദൂര്‍ നവജീവന്‍ ഗ്രന്ഥശാലയ്ക്കു യൂത്ത് ക്ലബ് പുരസ്‌കാരം

കല്‍പറ്റ: കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം നെഹ്രു യുവകേന്ദ്രയുടെ ജില്ലയിലെ മികച്ച ക്ലബ്ബിന് നല്‍കുന്ന യൂത്ത് ക്ലബ് പുരസ്‌കാരം വരദൂര്‍ നവജീവന്‍ ഗ്രന്ഥശാലക്ക് ലഭിച്ചു. ജില്ലാ കലക്ടര്‍ എ.ഗീത പുരസ്‌കാരം നല്‍കി. യുവജനസന്നദ്ധസംഘങ്ങളുടെ വളര്‍ച്ചയ്ക്കായി 2020-21 കാലയളവില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ക്ലബിനെ പുരസ്‌കാരത്തിനര്‍ഹമാക്കിയത്....

സുഭിക്ഷ ഹോട്ടല്‍ ഉദ്ഘാടനം വ്യാഴാഴ്ച

കല്‍പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ആരംഭിക്കുന്ന വിശപ്പുരഹിത കേരളം-സുഭിക്ഷ ഹോട്ടലിന്റെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ രാവിലെ 11 ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആര്‍.അനില്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ഇതിന്റെ ഭാഗമായി ബത്തേരി മിനി...

കോവിഡ്: മാതാപിതാക്കള്‍ നഷ്ടമായ കുട്ടികള്‍ക്ക് സഹായധനം നല്‍കി

കല്‍പറ്റ: കോവിഡ് മൂലം മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ സഹായധന വിതരണത്തിന്റെ വയനാട് ജില്ലാതല ഉദ്ഘാടനം എ.ഡി.എം എന്‍.ഐ ഷാജു നിര്‍വഹിച്ചു. ജില്ലയില്‍ കോവിഡ് മൂലം മാതാപിതാക്കള്‍ നഷ്ടമായ ഓര്‍ഫന്‍ വിഭാഗത്തില്‍ വരുന്ന 15നും 18നും ഇടയില്‍ പ്രായമുള്ള രണ്ട്...

ഭക്ഷ്യ വിഷബാധ:പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം -ഡി.എം.ഒ

കല്‍പറ്റ: വയനാട്ടിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്യുകയും കാസര്‍കോട് വിദ്യാര്‍ഥി മരിക്കുകയും ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. ഭക്ഷണത്തില്‍ കലരുന്ന രാസവസ്തുക്കള്‍ മൂലമോ ഭക്ഷണം പഴകുന്നതു മൂലമോ...
Social profiles