മെയ് ഏഴ് കലാകാരദിനം

ബത്തേരി: നന്‍മ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിശ്വകവി രവീന്ദ്രനാഥ ടാഗോറിന്റെ ജന്‍മദിനമായ മെയ് ഏഴ് കലാകാരദിനമായി ആഘോഷിക്കും. ബത്തേരി ലൂഥറന്‍ ഹാളില്‍ രാവിലെ 9.30ന് നഗരസഭ ചെയര്‍മാന്‍ ടി.കെ.രമേശ് ഉദ്ഘാടനം ചെയ്യും.ജില്ലയിലെ കലാകാരന്‍മാര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും. ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, മാജിക് എന്നിവ സംയോജിപ്പിച്ചുള്ള പ്രത്യേക കലാവിരുന്ന് ഉണ്ടാകും.

Leave a Reply

Your email address will not be published.

Social profiles