ചിത്രോത്സവം-22 പോസ്റ്റര്‍ പ്രചാരണം

ചിത്രോത്സവം-22ന്റെ പോസ്റ്റര്‍ പ്രചാരണം ബത്തേരിയില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ.രമേശ് ഉദ്ഘാടനം ചെയ്യുന്നു.

ബത്തേരി: നഗരസഭ ഹാപ്പി ഇന്‍ഡക്‌സിന്റെ ഭാഗമായി കേരള ചിത്രകലാ പരിഷത്ത് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ചിത്രോത്സവം-22ന്റെ പോസ്റ്റര്‍ പ്രചാരണം നഗരസഭ ചെയര്‍മാന്‍ ടി.കെ.രമേശ് ഉദ്ഘാടനം ചെയ്തു. കേരള ചിത്രകലാ പരിഷത്ത് ജില്ലാ സെക്രട്ടറി ഷാജി പാമ്പള, ട്രഷറര്‍ പ്രകാശ് ആര്‍ട് റേസ് തുടങ്ങിയവര്‍ പകെടുത്തു.
ചിത്രോത്സവം-22 മെയ് 21, 22, 23, തീയതികളില്‍ ബത്തേരി നഗരസഭ ഓഡിറ്റോറിയത്തില്‍ നടക്കും. ചിത്രപ്രദര്‍ശനം, ചിത്രകല ശില്‍പശാല, കുട്ടികളുടെ ചിത്രരചനാമത്സരം തുടങ്ങിയവ ഉണ്ടാകും.

Leave a Reply

Your email address will not be published.

Social profiles