പള്ളിക്കുന്നില്‍ മരിയന്‍ കണ്‍വന്‍ഷന്‍ തുടങ്ങി

പള്ളിക്കുന്ന് ലൂര്‍ദ് മാതാ ദേവാലയത്തില്‍ മരിയന്‍ കണ്‍വന്‍ഷനും രോഗശാന്ത്രി ശുശ്രൂഷയും മാനന്തവാടി രൂപത ബിഷപ് മാര്‍ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്യുന്നു.

കണിയാമ്പറ്റ: പള്ളിക്കുന്ന് ലൂര്‍ദ് മാതാ ദേവാലയത്തില്‍ മരിയന്‍ കണ്‍വന്‍ഷനും രോഗശാന്ത്രി ശുശ്രൂഷയും തുടങ്ങി. മാനന്തവാടി രൂപത ബിഷപ് മാര്‍ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ബിഷപിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. റവ.ഡോ.അലോഷ്യസ് കുളങ്ങര, ഷെക്കെയ്‌ന ന്യൂസ് ചാനല്‍ ഡയറക്ടര്‍ ബ്രദര്‍ സന്തോഷ് കരുമാത്ര എന്നിവര്‍ നേതൃത്വം നല്‍കുന്ന കണ്‍വന്‍ഷന്‍ എട്ടിനു സമാപിക്കും. ദിവസവും വൈകുന്നേരം 4.30 മുതല്‍ രാത്രി 9.30 വരെയാണ് കണ്‍വന്‍ഷന്‍.

Leave a Reply

Your email address will not be published.

Social profiles