റോഡ് വികസനത്തിന് മുറിച്ച വീട്ടിമരങ്ങള്‍ റോഡില്‍ തന്നെ

മേപ്പാടി-ചൂരല്‍മല റോഡില്‍ റോഡ് വികസനത്തിന് മുറിച്ച വീട്ടിമരങ്ങള്‍

മേപ്പാടി: പൊതുഖജനാവിലേക്ക് മുതല്‍കൂട്ടാകേണ്ട ലക്ഷങ്ങളുടെ വീട്ടിമരങ്ങള്‍ ചിതലെടുത്ത് നശിക്കുന്നു. മേപ്പാടി-ചൂരല്‍മല റോഡ് നവീകരണത്തിനായി മുന്നൂറ്-വീട്ടിവളവില്‍ നിന്ന് മുറിച്ച വര്‍ഷങ്ങള്‍ പഴക്കമുള്ള വീട്ടിമരങ്ങളാണ് റോഡരികില്‍ കാടുകയറിയും ചിതലെടുത്തും നശിക്കുന്നത്. മുറിച്ചുനീക്കിയ മരങ്ങള്‍ സ്‌കൂള്‍പടി പാലത്തിന് സമീപം റോഡരികിലാണ് കാടുകയറിക്കിടക്കുന്നത്. മോഹവില ലഭിക്കുന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള മരങ്ങളാണ് അനധികൃതരുടെ അനാസ്ഥയില്‍ നശിക്കുന്നത്. മുറിച്ചിട്ട് ഒരു വര്‍ഷമായെങ്കിലും മരം ഡിപ്പോയിലെത്തിക്കാന്‍ പോലും അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല. റോഡ് വികസനവുമായി ബന്ധപ്പെട്ട് മുറിച്ച മറ്റുമരങ്ങള്‍ റോഡരികില്‍ നിന്ന് നീക്കിയെങ്കിലും റവന്യു വകുപ്പ് മുറിച്ച വീട്ടിമരങ്ങള്‍ മാത്രം ഇപ്പോഴും റോഡരികില്‍ തന്നെ തുടരുകയാണ്.

Leave a Reply

Your email address will not be published.

Social profiles