പാറ ബൈക്കില്‍ വീണ് യാത്രികന്‍ മരിച്ച സംഭവം: റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

വൈത്തിരി: താമരശേരി ചുരത്തില്‍ പാറ അടര്‍ന്നുവീണ് നിയന്ത്രണംവിട്ട് അപകടത്തില്‍പ്പെട്ട ബൈക്കിലെ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പൊതുമരാമത്ത്(എന്‍.എച്ച്) കോഴിക്കോട് ഡിവിഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ പി.കെ.ജമാല്‍ മുഹമ്മദ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ മുഖേന ചീഫ് എന്‍ജിനിയര്‍ എം.അശോക്കുമാറിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സമാന ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കരുതല്‍ വേണമെന്നും ചുരത്തില്‍ അപകടാവസ്ഥയിലുള്ള പാറകളും മറ്റും പരിശോധിച്ച് നീക്കം ചെയ്യണമെന്നുമാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശയെന്നാണ് വിവരം.

റിപ്പോര്‍ട്ട്: മുഹമ്മദ് ജുനൈദ്

Leave a Reply

Your email address will not be published.

Social profiles