മായനാട് വിജയന്റെ നിര്യാണത്തില്‍ അനുശോചിച്ചു

കല്‍പറ്റ: വിപ്ലവ പ്രസ്ഥാനത്തില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച ടി.വി.വിജയന്റെ(മായനാട് വിജയന്‍) നിര്യാണത്തില്‍ സി.പി.ഐ.(എം.എല്‍) റെഡ് സ്റ്റാര്‍ വയനാട് ജില്ലാ കമ്മിറ്റി അനുശോചിച്ചു. കോഴിക്കോട് ജില്ലയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ പകരംവയ്ക്കാനില്ലാത്ത പ്രവര്‍ത്തനം നടത്തിയ നേതാവാണ് വിജയനെന്നു യോഗം അനുസ്മരിച്ചു. സ്വാതന്ത്ര്യസമരസേനാനി പരേതനായ വയനാട് മക്കിയാട് എ.എസ്.നാരായണപിള്ളയുടെ മകള്‍ തുളസിയാണ് വിജയന്റെ ഭാര്യ.
ജില്ലാ സെക്രട്ടറി കെ.വി.പ്രകാശ് അധ്യക്ഷത വഹിച്ചു. പി.എം.ജോര്‍ജ്, പി.ടി.പ്രേമാനന്ദ്, എം.കെ.ഷിബു, ബിജി ലാലിച്ചന്‍, കെ.സി.മല്ലിക, കെ.ആര്‍.അശോകന്‍, ബാബു കുറ്റിക്കൈത, പി.ആര്‍.അജയകുമാര്‍, കെ.പ്രേംനാഥ് എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles