വൈഖരി സംഗീതോത്സവം മാര്‍ച്ച് 16 മുതല്‍

മാനന്തവാടി: വയനാട്ടിലെ പ്രധാന സഗീതോത്സവമായ വൈഖരീ സംഗീതോത്സവം പയിങ്ങാട്ടിരി രാജരാജേശ്വരീ ക്ഷേത്രത്തില്‍ മാര്‍ച്ച് 16 മുതല്‍ ആരഭിക്കും. രാവിലെ 11 മണിക്കു തിരുവനന്തപുരം സ്വാതിതിരുനാള്‍ ഗവ. സംഗീത കോളേജ് സംഗീത വിഭാഗം മേധാവി ഡോക്ടര്‍ ശ്രീദേവ് രാജഗോപാല്‍ സംഗീതോത്സവം ഉദ്ഘാടന ചെയ്യും. കൊട്ടിയൂര്‍ ദേവസ്വം ട്രസ്റ്റി ബോഡ് ചെയര്‍മാന്‍ കെ സി. സുബ്രഹ്‌മണ്യന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും. വൈകുന്നേരം 7 മണി മുതല്‍ സഗീതകച്ചേരി ഡോ. ശ്രീദേവ് രാജഗേപാല്‍ (വോക്കല്‍), വിവേക് രാജ് കോഴിക്കോട് (വയലിന്‍), ഡോ. ജി ബാബു തിരുവന്തപുരം (മൃദംഗം),
കലാമണ്ഡല ഷൈജു (മുഖശംഖ്).
17ന് രാവിലെ 10ന് കൊച്ചിന്‍ വി. വിശ്വനാഥന്റെ സംഗീതകച്ചേരി. തുടര്‍ന്ന് സഗീതോപാസകരും വിദ്യാര്‍ത്ഥികളും സംഗീതാധ്യാപകന്‍ മോഹനന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ സംഗീതാര്‍ച്ചന നടത്തും. 17,18 വെള്ളി, ശനി ദിവസങ്ങളില്‍ സഗീതാര്‍ച്ചനയില്‍ പങ്കെടുക്കുന്നവര്‍ക്ക് പക്കമേളം സൗജന്യമായി നല്‍കും. പങ്കെടുക്കുന്ന സഗീത വിദ്യാര്‍ത്ഥികളില്‍നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന വിദ്യാര്‍ഥിക്ക് പയിങ്ങാട്ടിരി രാമവാദ്ധ്യാര്‍ മഠത്തിലെ പരേതയായ സംഗീതാദ്ധ്യാപിക ലക്ഷ്മി ടീച്ചറുടെ സ്മരണാര്‍ത്ഥം വൈഖരീ സംഗീത പുരസ്‌കാരമായി 2501 രൂപയുടെ സ്വാതിതിരുനാള്‍ കൃതികളുടെ പുസ്തകം സമ്മാനമായി നല്‍കും. സംഗീതാര്‍ച്ചനയില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി പേര് റജിസ്റ്റര്‍ ചെയ്യുകയും പ്രത്യക അപേക്ഷാഫോം പൂരിപ്പിച്ച് നല്‍കുകയും വേണം. 8848815482, 9447537323 നമ്പറില്‍ വിളിച്ച് പേരുകള്‍ മാര്‍ച്ച് 12 ന് മുമ്പായി റജിസ്റ്റര്‍ ചെയ്യണം.

0Shares

Leave a Reply

Your email address will not be published.

Social profiles