പൂര്‍വ വിദ്യാര്‍ഥി സംഗമം

കല്‍പറ്റ: എന്‍.എസ്.എസ് എച്ച്.എസ്.എസ് അലുംമിനി അസോസിയേഷന്‍ ഉത്ഘാടനവും ജനറല്‍ ബോഡിയും നടത്തി. ചടങ്ങില്‍ സ്‌കൂളിലെ പൂര്‍വ അധ്യാപകരെ ആദരിക്കുകയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. സ്‌കൂള്‍ പ്രധാനാദ്ധ്യപകന്‍ ബാബു പ്രസന്നകുമാര്‍, മുന്‍ പ്രധാനദ്ധ്യാപിക സി.കെ.ജയശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു. യോഗത്തില്‍ അലുംമിനി അസോസിയേഷന്റെ ലോഗോ പ്രകാശനവും നടന്നു. അസോസിയേന്‍ ഭാരവാഹികളായി മോഹന്‍ രവി (പ്രസിഡന്റ്), അഡ്വ. സലാസി കല്ലങ്കോടന്‍ (ജന. സെക്രട്ടറി), സതീഷ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles