നവീകരിച്ച ലൈബ്രറി ഉദ്ഘാടനം

പടിഞ്ഞാറത്തറ: ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നവീകരിച്ച ലൈബ്രറി ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ടി. നാസര്‍ അധ്യക്ഷത വഹിച്ചു. പി. ബിജുകുമാര്‍, ഇ. അനില്‍, അബൂബക്കര്‍ സിദ്ദീഖ്, കെ. വാസുദേവന്‍, കെ. മോഹന്‍, ടി.എസ്. രാധിക, തസ്‌നീമ, കെ.ടി. സെലിന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ പി.പി. ശിവസുബ്രഹ്മണ്യന്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ ടി. ബാബു നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ലൈബ്രറി നവീകരണത്തിനു തുക അനുവദിച്ചത്.

0Shares

Leave a Reply

Your email address will not be published.

Social profiles