വൈത്തിരി സ്വദേശിനിയെ ലാബില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വൈത്തിരി : വൈത്തിരി സ്വദേശിനിയെ ലാബില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടി മൈക്രോ ലാബിലാണ് ജസീല തസ്‌നിം (22) ന്റെ മൃതദേഹം കണ്ടെത്തിയത്. ലാബിന്റെ മാനേജറായി ജോലി ചെയ്യുകയായിരുന്നു ഇവർ.

ലാബിന്റെ മുകള്‍ നിലയിലാണ് ജസീല താമസിച്ചിരുന്നതെന്നാണ് ലാബ് അധികൃതര്‍ പറഞ്ഞതെന്ന് പൊലീസ് പറയുന്നു. ഇന്നലെ ഇവര്‍ അവധിയിലായിരുന്നെന്നും ഇന്ന് രാവിലെ ഓഫീസില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയതെന്നുമാണ് ലാബ് അധികൃതരുടെ വിശദീകരണം.

ആറ്‌ മാസം മുമ്പാണ്‌ ഇവര്‍ ലാബ്‌ മാനേജറായി വന്നത്‌.
വയനാട്ടില്‍ നിന്നും ബന്ധുക്കള്‍ എത്തി മൊഴിയെടുത്തശേഷമാണ്‌ പൊലീസ്‌ ഇന്‍ക്വസ്റ്റ്‌ നടപടികള്‍ ആരംഭിച്ചത്‌. തുടര്‍ന്ന്‌ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട്‌ മെഡിക്കല്‍ കോളജിലേക്ക്‌ മാറ്റി.അസ്സയിനാറിന്റെയും ആയിഷയുടെയും മകളാണ്‌. സഹോദരങ്ങള്‍ : ജസീറ, ജസീന

0Shares

Leave a Reply

Your email address will not be published.

Social profiles