മദ്്റസ പ്രവോശനോത്സവം നാളെ

കമ്പളക്കാട്: ആത്മജ്ഞാനത്തിന്റെ ആദ്യപാഠങ്ങള്‍ നുകരാന്‍ അരലക്ഷത്തോളം കുരുന്നുകള്‍ നാളെ മദ്‌റസകളിലേക്ക്. റമസാന്‍ അവധി കഴിഞ്ഞ് മദ്‌റസകള്‍ നാളെ തുറക്കുമ്പോള്‍ കുട്ടികളെ വരവേല്‍ക്കാന്‍ മദ്‌റസകള്‍ ഒരുങ്ങിക്കഴിഞ്ഞു. ജില്ലയില്‍ അരലക്ഷത്തോളം വിദ്യാര്‍ഥികള്‍ നാളെ മദ്‌റസകളിലെത്തും. മൂന്നുറോളം മദ്‌റസകളിലായി നാല്പതിനായിരം വിദ്യാര്‍ഥികളാണ് നിലവില്‍ മതവിദ്യ നേടിക്കൊണ്ടിരിക്കുന്നത്. പുതുതായി പതിനായിരത്തോളം കുരുന്നുകള്‍ മദ്റസകളില്‍ പ്രവേശനം നേടുമെന്നാണ് കണക്കാക്കപ്പെടുന്നത്. നവാഗതരെ വരവേല്‍ക്കുന്നതിനായി മദ്‌റസകളില്‍ മാനേജ്‌മെന്റിന്റേയും മുഅല്ലിംകളുടേയും നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. ജില്ലാ തല പ്രവേശനോത്സവം (മിഹ്‌റജാനുല്‍ ബിദായ) രാവിലെ 8ന് കമ്പളക്കാട് മദ്‌റസത്തുല്‍ അന്‍സാരിയ്യയില്‍ നടക്കും. ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് കെ.ടി ഹംസ മുസ്‌ലിയാര്‍ വിദ്യാര്‍ഥികള്‍ക്ക് ആദ്യപാഠം ചൊല്ലിക്കൊടുക്കും. അഡ്വ ടി. സിദ്ദീഖ് എം.എല്‍.എ മുഖ്യാഥിതിയാവും. മുസ്്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ അഹ്മദ് ഹാജി, സമസ്ത സെക്രട്ടറി എസ്.മുഹമ്മദ് ദാരിമി, പി.സി. ഇബ്‌റാഹിം ഹാജി, ഇബ്‌റാഹിം മാസ്റ്റര്‍ കൂളിവയല്‍, എം.മുഹമ്മദ് ബശീര്‍, സൈനുല്‍ ആബിദ് ദാരിമി, അശ്‌റഫ് ഫൈസി പനമരം, ഹാരിസ് ബാഖവി കമ്പളക്കാട്, ടി.വി അബ്ദുറഹിമാന്‍ ഫൈസി, പി.ടി അശ്‌റഫ് ഹാജി, കെ.സി കുഞ്ഞമ്മദ് ഹാജി, വി.പി ശുക്കൂര്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles