സമ്മാനത്തുക വിദ്യാലയത്തിന് ; മാതൃകയായി വിദ്യാർഥികൾ

മീനങ്ങാടി : തങ്ങൾക്ക് ഒന്നാം സമ്മാനമായി ലഭിച്ച 1500 രൂപ സ്കൂളിന് സംഭാവന നൽകി മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ ഒരുപറ്റം വിദ്യാർഥികൾ മാതൃകയായി. ആ സന്തോഷത്തിൽ പങ്കു ചേർന്ന് അത്ര തന്നെ തുക സ്കൂളിന് നൽകി , അവർക്കു പരിശീലനം നൽകിയ സ്കൂളിലെ സംഗീതാധ്യാപിക അഞ്ജു ടീച്ചറും അവരോടൊപ്പം ചേർന്നു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് 

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി  നടത്തിയ യു.പി വിഭാഗം 

ദേശഭക്തിഗാന മത്സരത്തിൽ 

ഒന്നാം സ്ഥാനം നേടിയ മിടുക്കരാണ് മാതൃകയായത്. തുക വിനിയോഗിച്ച് സ്കൂളിലേക്ക് ഒരു മൈക്കും കേബിളും വാങ്ങി നൽകുകയായിരുന്നു വിദ്യാർഥികൾ. പ്രധാനാധ്യാപകൻ ജോയ് വി.സ്കറിയ സമ്മാനം ഏറ്റുവാങ്ങി

0Shares

Leave a Reply

Your email address will not be published.

Social profiles