വാളത്തൂര്‍ ചീരമട്ടം ക്വാറി: കളക്ടറേറ്റ് ധര്‍ണയില്‍ രോഷം ഇരമ്പി

കളക്ടറേറ്റ് പടിക്കല്‍ വാളത്തൂര്‍ ചീരമട്ടം ക്വാറി വിരുദ്ധ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പ്പറ്റ: വാളത്തൂര്‍ ചീരമട്ടത്ത് കരിങ്കല്‍ ഖനനത്തിനു മൂപ്പൈനാട് പഞ്ചായത്ത് അനുവദിച്ച ലൈസന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്വാറി വിരുദ്ധ ആക്ഷന്‍ കമ്മിറ്റി, പൗരസമിതി, വയനാട് പ്രകൃതി സംരക്ഷണ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കളകക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി. മണ്ണിളക്കിയുള്ള കൃഷിക്കുപോലും വിലക്കുള്ള പ്രദേശത്ത് കുതന്ത്ര പ്രയോഗങ്ങളൂടെ അനുവദിച്ച ക്വാറി ലൈന്‍സസ് റദ്ദാക്കുന്നതില്‍ അധികാര കേന്ദ്രങ്ങള്‍ കാട്ടുന്ന വിമുഖതയ്‌ക്കേതിരേ ധര്‍ണയില്‍ പ്രതിഷേധം ഇരമ്പി. നിരവധിയാളുകളാണ് സമരത്തില്‍ പങ്കെടുത്തത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. എം.എം. സഗീബ് , എന്‍. ബാദുഷ, തോമസ് അമ്പലവയല്‍, സാം പി. മാത്യു , ബിജു റിപ്പണ്‍, വി.കെ. ഉമ്മര്‍, സി.എം. റഹിം, സി.എച്ച്. നാസര്‍, ബഷീര്‍ ആനന്ദ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles