ശശിമല യുപി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പഴശിരാജാ കോളജ് സന്ദര്‍ശിച്ചു

പുല്‍പ്പള്ളി: ശശിമല ഗവ.ഉദയ യുപി സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും അടക്കം മുപ്പതോളം പേര്‍ പഴശിരാജാ കോളജില്‍ സന്ദര്‍ശനം നടത്തി. കോളജിലെ ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിദ്യാലയത്തില്‍ നടത്തുന്ന ‘ലക്ഷ്യ’യുടെ ഭാഗമായിരുന്നു സന്ദര്‍ശനം. കോളജിലെ സംസ്‌കൃതി മ്യൂസിയം, ഡിബേറ്റ് സ്‌ക്വയര്‍, ആംഫി തിയേറ്റര്‍, ബയോകെമിസ്ട്രി ലാബ്, മൈക്രോബയോളജി ലാബ്, മീഡിയ ലാബ്, കംപ്യൂട്ടര്‍ ലാബ്, ലൈബ്രറി, ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവ കുട്ടികള്‍ സന്ദര്‍ശിച്ചു. ജേണലിസം വിദ്യാര്‍ഥികള്‍ കുട്ടികള്‍ക്കായി കലാപരിപാടികള്‍ അവതരിപ്പിച്ചു. കോളജ് സെല്‍ഫ് ഫിനാന്‍സ് ഡയറക്ടര്‍ പ്രഫ.താര ഫിലിപ്പ്, ജേണലിസം വിഭാഗം യുജി കോഓര്‍ഡിനേറ്റര്‍ ജിബിന്‍ വര്‍ഗീസ്, ലിന്‍സി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ അധ്യാപകരായ ജസ്‌ന സെബാസ്റ്റ്യന്‍, ബിന്ദു ജോണ്‍സണ്‍, കെ. സന്തോഷ്, മഞ്ജു ദേവസ്യ എന്നിവര്‍ കുട്ടികള്‍ക്ക് ഒപ്പമുണ്ടായിരുന്നു. ഡോ.ജോബിന്‍ ജോയ്, ഷോബിന്‍ മാത്യു, ലിതിന്‍ മാത്യു, ക്രിസ്റ്റീന ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles