പാചക വാതക വില വര്‍ധന: സമരവുമായി യൂത്ത് ലീഗ്

സുല്‍ത്താന്‍ ബത്തേരി: പാചക വാതക സലിണ്ടറുകളുടെ വില കേന്ദ്ര സര്‍ക്കാര്‍ കുത്തനെ ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ച് സുല്‍ത്താന്‍ ബത്തേരി ടൗണില്‍ മുസ്ലിം യൂത്ത്ലീഗ് പ്രതിഷേധ സമരം നടത്തി. ഉന്ത് വണ്ടിയില്‍ ഗ്യാസ് സിലിണ്ടറുകളും, ഓലയും തള്ളികൊണ്ടായിരുന്നു സമരം. പ്രതിഷേധ സംഗമം മുസ്ലിംലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ് ഉദ്ഘാടനം ചെയ്തു. പ്രകടനത്തിന് യൂത്ത്‌ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സമദ് കണ്ണിയന്‍, ജനറല്‍ സെക്രട്ടറി സി കെ മുസ്തഫ, ട്രഷറര്‍ നിസാം കല്ലൂര്‍,ഹാരിസ് ബനാന,അസീസ് വേങൂര്‍,നൗഷാദ് മംഗലശ്ശേരി,ജലീല്‍ ഇ പി,റിയാസ് കൈനാട്ടി,അന്‍സാര്‍ മണിച്ചിറ, റിയാസ് കല്ലുവയല്‍,ഷൗക്കത്ത് കെ കെ, ഹംസകുട്ടി ചെതലയം,യഹിയ വാഴക്കണ്ടി,സൈനുദ്ദീന്‍ ചെതലയം,നിഷാദ് കൈപഞ്ചേരി എന്നിവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles