സൈക്കിൾ വിതരണം ചെയ്തു

ആനപ്പാറ: വയനാട് ജില്ലാ സൈക്ലിങ്ങ് അസോസിയേഷൻ ആനപ്പാറ ഗവ: ഹൈസ്കൂൾ സൈക്ലിങ്ങ് ക്ലബ്ബിന് സൈക്കിൾ നൽകി. ഗ്രാമീണ മേഖലകളിൽ സൈക്ലിങ്ങ് വ്യാപകമാക്കുക എന്ന  അസോസിയേഷൻ  പ്രചാരണ പരിപാടിയുടെ ഭാഗമായാണ് സൈക്കിൾ നൽകിയത്. നേരത്തെ പെരുന്തട്ട ഗവ: യു പി സ്കൂളിനും അസോസിയേഷൻ സൈക്കിൾ നൽകിയിരുന്നു.  സ്പോർട്സ് കൗൺസിൽ വൈസ്. പ്രസിഡന്റ് സലീം കടവൻ, സൈക്ലിങ്ങ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം, ഹെഡ് മാസ്റ്റർ മനോജ് കുമാർ , പി.ടി.എ പ്രസിഡന്റ് ബിജു കരടിപ്പാറ, സോളമൻ എൽ.എ , കായിക അധ്യാപകൻ ഷിജിൻ എന്നിവർ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles