ഡിവൈഎഫ്ഐ ജില്ലാ യൂത്ത്മാർച്ച് ഏപ്രിലിൽ

കൽപറ്റ: വയനാട് എം.പിയുടെയും കേന്ദ്രസർക്കാരിന്റെയും ഭരണപരാജയം തുറന്ന് കാട്ടുന്നതിനായി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ യൂത്ത് മാർച്ച് സംഘടിപ്പിക്കുന്നു. ആറ് ദിവസം നീണ്ടു നിൽക്കുന്ന കാൽനട ജാഥയാണ് സംഘടിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ നടത്തുന്ന അഴിമതിയും കെടുകാര്യസ്ഥതയും ജാഥയിൽ പ്രചരണ വിഷയമാവും. ‘വയനാടിനെ വഞ്ചിക്കുന്ന എം.പി, യുവജനങ്ങളെ വഞ്ചിക്കുന്ന കേന്ദ്രസർക്കാർ’ എന്ന മുദ്രാവാക്യമുയർത്തിയാണ് യൂത്ത് മാർച്ച്. ഏപ്രിൽ 25 മുതൽ 30 വരെ നടക്കുന്ന ജാഥ ജില്ലയിലാകെ പര്യടനം നടത്തും. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖാണ് ജാഥാ ക്യാപ്റ്റൻ. ജില്ലാ പ്രസിഡൻ്റ് കെ എം ഫ്രാൻസിസ് മാനേജറും സംസ്ഥാന കമ്മിറ്റിയംഗം ഷിജി ഷിബു വൈസ് ക്യാപ്റ്റനുമാകും. ജില്ലാ, ബ്ലോക്ക് , മേഖലാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 300 പേർ ജാഥാ സ്ഥിരാംഗങ്ങളാവും. 

യൂത്ത് മാർച്ചിന്റെ അനുബന്ധ പരിപാടികൾ ജില്ലയിലെ എല്ലാ യൂണിറ്റുകളിലും സംഘടിപ്പിക്കും. പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. 

0Shares

Leave a Reply

Your email address will not be published.

Social profiles