പുതുശേരിക്കടവ് വോളി ഫെസ്റ്റ് ശനിയാഴ്ച

പടിഞ്ഞാറത്തറ: പുതുശേരിക്കടവ് യംഗ് ഫൈറ്റേഴ്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന മീറങ്ങാടന്‍ ഫാമിലി സ്‌പോണ്‍സര്‍ ചെയ്യുന്നവോളി ഫെസ്റ്റ് ശനിയാഴ്ച (മാര്‍ച്ച് 4) നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വൈകിട്ട് ആറുമണി മുതല്‍ ഫ്‌ലെഡ് ലൈറ്റ് ഗ്രൗണ്ടിലാണ് ടൂര്‍ണമെന്റ്. ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക്പുറത്തുട്ട് നാരായണന്‍ ആന്റ് കുഞ്ഞുമോള്‍ സ്മാരക ട്രോഫി യും മീത്തില്‍ മമ്മൂട്ടി സ്മാരക ട്രോഫിയും നല്‍കും. വിശാലമായ മള്‍ട്ടി ബെഡ് മൈതാനത്ത് 1500 പേര്‍ക്ക് ടൂര്‍ണമെന്റ് വീക്ഷിക്കാം. വിശാലമായ പാര്‍ക്കിംഗ് സംവിധാനവുമുണ്ട്. 5:30ന് അഡ്വ.ടി. സിദ്ധിഖ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും. പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.ബാലന്‍, സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം.മധു, ജില്ലാ പഞ്ചായത്തംഗം എം .മുഹമ്മദ് ബഷീര്‍, ബ്ലോക്ക് പഞ്ചായത്തംഗം കെ. അസ്മ, വാര്‍ഡ് മെമ്പര്‍മാരായ ഈന്തന്‍ ബഷീര്‍, രജിതാ ഷാജി പങ്കെടുക്കും. ആറു മണിക്ക് പ്രദര്‍ശന മല്‍സരത്തോടെ ഫെസ്റ്റ് തുടങ്ങും. തുടര്‍ന്ന് പ്രമുഖരായ ജില്ലക്കകത്തും പുറത്തും നിന്നുമുള്ള താരങ്ങളെ ഉള്‍പ്പെടുത്തിനാല് ടീമുകള്‍ മാറ്റുരക്കും. കാല്‍ നൂറ്റാണ്ടിന് ശേഷം പുതുശേരിക്കടവില്‍ നടക്കുന്ന വോളി ഫെസ്റ്റിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ലബ്ബ് പ്രസിഡന്റ് ഇബ്രാഹിം പള്ളിയാല്‍, സെക്രട്ടറി ജോണ്‍ ബേബി, ട്രഷറര്‍ ഇബ്രാഹിം പ്ലാസ, ജനറല്‍ കണ്‍വീനര്‍ അഷ്‌റഫ് വെങ്ങണക്കണ്ടി എന്നിവര്‍ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles