സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു

വാളാട്: സംസ്ഥാന ബജറ്റിലെ നികുതി കൊള്ളക്കെതിരെ തവിഞ്ഞാല്‍ പഞ്ചായത്ത് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു. രോഗികള്‍ക്കും പാവങ്ങള്‍ക്കും അത്താണിയായ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ പോലും കയ്യിട്ട് വാരി ക്ലിഫ് ഹൗസില്‍ തൊഴുത്തും ലിഫ്റ്റും പണിത് കേരള ജനതയുടെ ചോര കുടിക്കുന്ന ഡ്രാക്കുളയായി പിണറായി വിജയന്‍ മാറിയെന്ന് ധര്‍ണ സമരം ഉത്ഘാടനം ചെയ്ത് ബ്ലോക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് എം.ജി. ബിജു പറഞ്ഞു. വി. കെ. ശശികുമാര്‍ അധ്യക്ഷത വഹിച്ചു. തവിഞ്ഞാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പി. എം. ഇബ്രാഹിം, സി.എം.ഫിലിപ്പ്, എം.ജി. ബാബു, അസിസ് വാളാട്, ജോസ് പാറക്കല്‍, ജോസ് കൈനിക്കുന്നേല്‍, ജോസ്പാലറ, പി.എസ്. മുരുകേഷന്‍, ജോയ്സി ഷാജു, മീനാക്ഷി രാമന്‍, റോസമ്മ ബേബി, ജോസഫ് പല്ലാട്ടുകുന്നേല്‍, ജോബി ജോസഫ്, രാജന്‍ കുളത്താട, പി. കെ. ജയരാജന്‍, വൈശാഖ് സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles