മൈസൂരു പാര്‍ക്കിലെ താര മുന്നു കുഞ്ഞുങ്ങളുടെ അമ്മയായി

മൈസൂരു പാര്‍ക്കിലെ വെള്ളക്കടുവയും കുഞ്ഞുങ്ങളും

മാനന്തവാടി: മൈസൂരു ശ്രീ ചാമരാജേന്ദ്ര സുവോളജിക്കല്‍ പാര്‍ക്കിലെ വെള്ളകടുവ മൂന്ന് കുഞ്ഞുങ്ങള്‍ക്കു ജന്‍മം നല്‍കി. പാര്‍ക്കിലെ താരമാണ് മുന്നു കുഞ്ഞുങ്ങളുടെ അമ്മയായത്. ഏപ്രില്‍ അവസാന വാരത്തിലായിരുന്നു താരയുടെ പ്രസവം. അമ്മയ്ക്കും കുഞ്ഞുങ്ങള്‍ക്കും ആരോഗ്യപ്രശ്‌നങ്ങളില്ലെന്നു പാര്‍ക്ക് അധികൃതര്‍ പറഞ്ഞു. എട്ട് വയസ്സുള്ള താരയുടെ രണ്ടാമത്തെ പ്രസവമാണിത്. അദ്യ പ്രസവത്തില്‍ രണ്ട് കുഞ്ഞുങ്ങളുണ്ടായെങ്കിലും ചത്തു. രണ്ട് വെള്ളക്കടുവകളാണ് പാര്‍ക്കിലുള്ളത്. കടുവയെയും കുഞ്ഞുങ്ങളെയും പാര്‍ക്ക് അധികൃതര്‍ 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ട്. സന്ദര്‍ശകരുടെ സാന്നിധ്യം ബാധിക്കതിരിക്കാന്‍ പ്രത്യേകം സംവിധാനം ഒരുക്കിയാണ് താരയെയും കുഞ്ഞുങ്ങളെയും പാര്‍പ്പിച്ചിരിക്കുന്നത്. 1892ല്‍ പ്രവര്‍ത്തനം ആരംഭിച്ചതാണ് ശ്രീ ചാമരാജേന്ദ്ര സുവോളജിക്കല്‍ പാര്‍ക്ക്. 250 ഏക്കര്‍ വിസ്ത്രീര്‍ണമുള്ള പാര്‍ക്ക് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്.

റിപ്പോര്‍ട്ട്: ബിജു കിഴക്കേടം

0Shares

Leave a Reply

Your email address will not be published.

Social profiles