യുവ ഉത്സവ്‌ സംഘടിപ്പിച്ചു

നെഹ്രു യുവ കേന്ദ്ര സംഘടിപ്പിച്ച ജില്ലാതല യുവ ഉത്സവ്‌ പ്രസ് ഇൻഫർമേഷൻ ബ്യൂറോ അഡിഷണൽ ഡയറക്ടർ ജനറൽ വി. പളനിസാമി ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി: കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം രാജ്യ വ്യാപകമായി സംഘടിപ്പിക്കുന്ന യുവ ഉത്സവിന്റെ ഭാഗമായി നെഹ്രു യുവ കേന്ദ്ര മാനന്തവാടി ഗവ. കോളേജിന്റെ സഹകരണത്തോടെ ജില്ലാതല യുവ ഉത്സവ്‌ സംഘടിപ്പിച്ചു. പ്രസ് ഇൻഫർമേഷൻ ബ്യൂറോ അഡിഷണൽ ഡയറക്ടർ ജനറൽ വി. പളനിസാമി ഉദ്ഘാടനം ചെയ്തു. മാനന്തവാടി ഗവ. കോളേജ് പ്രിൻസിപ്പൽ ഡോ. കെ. അബ്ദുൾ സലാം അധ്യക്ഷത വഹിച്ചു. പത്മശ്രീ പുരസ്കാര ജേതാവ് ചെറുവയൽ രാമൻ മുഖ്യാതിഥിയായി. സബ് കളക്ടർ ആർ. ശ്രീലക്ഷ്മി മുഖ്യപ്രഭാഷണവും “ക്യാച്ച് ദി റെയ്ൻ” ക്യാമ്പയിന്റെ ലോഗോ പ്രകാശനവും നിർവ്വഹിച്ചു.
എൻ എസ് എസ് റീജിയണൽ ഡയറക്ടർ ജി. ശ്രീധർ, ജില്ലാ യൂത്ത് ഓഫീസർ ഡി. ഉണ്ണികൃഷ്ണൻ, നെഹ്രു യുവ കേന്ദ്ര അക്കൗണ്ടന്റ് പി. അസ്മാബി തുടങ്ങിയവർ സംസാരിച്ചു. യുവ ഉത്സവിന്റെ ഭാഗമായി ജില്ലാതലത്തിൽ പ്രസംഗം, കവിതാ രചന, മൊബൈൽ ഫോട്ടോഗ്രാഫി, ജലച്ചായം, നാടോടി നൃത്തം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വിവിധ കേന്ദ്ര സംസ്ഥാന പദ്ധതികളെക്കുറിച്ചുള്ള എക്സിബിഷനും സംഘടിപ്പിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles