കോട്ടക്കൊല്ലി-ജവഹര്‍ കോളനി റോഡ് ഉദ്ഘാടനം ചെയ്തു

കോട്ടക്കൊല്ലി-ജവഹര്‍ കോളനി റോഡ് പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കാട്ടി ഉദ്ഘാടനം ചെയ്യുന്നു.

കമ്പളക്കാട്: വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചുലക്ഷം രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കോട്ടക്കൊല്ലി-ജവഹര്‍ കോളനി റോഡ് പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ഗഫൂര്‍ കാട്ടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം സല്‍ജ ഉണ്ണി അധ്യക്ഷത വഹിച്ചു.ബ്ലോക്ക് ഡിവിഷന്‍ അംഗം ടി. മണി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ റൈഹാനത്ത് ബഷീര്‍, ഡോ.അമ്പി ചിറയില്‍, വിജയന്‍ കൊഴിഞ്ഞങ്ങാട്, കെ.ടി. ഹംസ, രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles