ശമ്പളവും പെൻഷനും മനപൂർവം വൈകിപ്പിക്കുന്നു; എൻ.ജി.ഒ സംഘ്

കൽപറ്റ: ധനവകുപ്പ് സ്പാർക്ക് സോഫ്റ്റ് വെയർ മനപൂർവം തകരാർ സൃഷ്ടിച്ച് ശമ്പളവും പെൻഷനും വൈകിപ്പിക്കുകയാണെന്ന് എൻ.ജി.ഒ സംഘ് സിവിൽ സ്റ്റേഷൻ ബ്രാഞ്ച് സമ്മേളനം ആരോപിച്ചു. ഇതു കാരണം യഥാസമയത്ത് ജീവനക്കാർക്കും പെൻഷൻകാർക്കും ശബളവും പെൻഷനും ലഭിക്കാത്ത അവസ്ഥയാണുളളതെന്ന് സമ്മേളനം പ്രമേയത്തിലൂടെ കുറ്റപ്പെടുത്തി. കുടിശികയായ നാല് ഗഡു ക്ഷാമബത്തയും, സറണ്ടർ അനുകൂല്യങ്ങളും പുന:സ്ഥാപിക്കണമെന്നും, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ സമ്പ്രദായം പുനസ്ഥാപിക്കണമെന്നും, മെഡിസിപ്പിലെ അപാകത പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന സമിതി അംഗം എം.കെ പ്രസാദ് ഉദ്ഘാടനം ചെയ്തു. ബി.എം.എസ് ജില്ലാ ജോസെക്രട്ടറി അരുൺ കെ. ജയേഷ്, ഫെറ്റോ ജില്ലാ സെക്രട്ടറി പി.യു. സജി, ഗസ്റ്റഡ് സംഘ് ജില്ലാ സമിതിയംഗം എ. ഹരികൃഷ്ണൻ, ജില്ലാ പ്രസിഡണ്ട് പി. സുരേഷ് തുടങ്ങിയവർ സംസാരിച്ചു, സംസ്ഥാന ജോ. സെക്രട്ടറി കെ. ഗോപാലകൃഷ്ണൻ സമാപന യോഗം ഉദ്ഘാടനം ചെയ്തു. കെ. വിശ്വoഭരൻ പ്രസിഡണ്ടും, എസ്. ഗിരിഷ് സെക്രട്ടറിയുമായി ബ്രാഞ്ച് സമിതി തിരഞ്ഞെടുക്കപ്പെട്ടു.

0Shares

Leave a Reply

Your email address will not be published.

Social profiles