സമീര്‍ ബിന്‍സിയും ഇമാം മജ്ബൂറും നാളെ കല്‍പ്പറ്റയില്‍

സമീര്‍ ബിന്‍സിയും ഇമാം മജ്ബൂറും

കല്‍പറ്റ: സൂഫി സംഗീതവുമായി സമീര്‍ ബിന്‍സിയും ഇമാം മജ്ബൂറും നാളെ വയനാടന്‍ ഹൃദയങ്ങളില്‍ കുളിര്‍മഴ പെയ്യിക്കാനെത്തും. എസ്.കെ.ജെ.സ്‌കൂളില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന മേളയില്‍ വൈകീട്ട് 6.30ന് ഇരുവരും പരിപാടി അവതരിപ്പിക്കും. എന്റെ കേരളം പ്രദര്‍ശന മേളയുടെ ഉദ്ഘാടന ദിവസം ശഹബാസ് അമനും കല്‍പ്പറ്റയില്‍ പരിപാടി അവതരിപ്പിച്ചിരുന്നു. സൂഫി സംഗീത ലോകത്തെ നിറയെ ആരാധകരുള്ള സഖ്യാണ് സമീര്‍ ബിന്‍സിയും ഇമാം മജ്ബൂറും. ഇവരുടെ കണ്‍സേര്‍ട്ടുകള്‍ക്ക് വലിയ ആവേശത്തോടെയാണ് സംഗീതപ്രേമികള്‍ പങ്കെടുക്കാറ്.

0Shares

Leave a Reply

Your email address will not be published.

Social profiles