പങ്കാളിത്ത വികസന പദ്ധതികള്‍ അനിവാര്യം-പി.ബാലചന്ദ്രന്‍

നൂല്‍പ്പുഴയില്‍ ജീവനോപാധി വായ്പ വിതരണം നബാര്‍ഡ് സി.ജി.എം പി.ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

ബത്തേരി: പങ്കാളിത്ത വികസന പദ്ധതികള്‍ നാടിന്റെ ഉന്നമനത്തിനു അനിവാര്യമാണെന്നു നബാര്‍ഡ് സി.ജി.എം പി.ബാലചന്ദ്രന്‍.
നൂല്‍പ്പുഴ നീര്‍ത്തട വികസന പദ്ധതി പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് നൂല്‍പ്പുഴ സെന്റ് ജോസഫ്‌സ് പള്ളി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പങ്കാളിത്ത പദ്ധതികള്‍ ജനങ്ങളുടെ കഴിവ് വര്‍ധിപ്പിക്കുന്നതിനൊപ്പം ഗ്രാമ വികസനം സാധ്യമാക്കുന്നതിനും ഉതകണമെന്നു അദ്ദേഹം പറഞ്ഞു. ജീവനോപാധി വായ്പയുടെ വിതരണോദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ് ഉദ്ഘാടനം ചെയ്തു.അഖില നൂല്‍പ്പുഴ അധ്യക്ഷത വഹിച്ചു. കേരള ബാങ്ക് കൃഷി ഓഫീസര്‍ ആഷ ഉണ്ണി, നബാര്‍ഡ് എ.ജി.എം ജിഷ വടക്കുമ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.ടി കുര്യാക്കോസ് സ്വാഗതവും നിഖില്‍ നൂല്‍പ്പുഴ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles