കെ.പി.എസ്.ടി.എ സംസ്ഥാന നേതൃത്വ പരിശിലനക്യാമ്പ് ദ്വാരകയില്‍

മാനന്തവാടി: കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാന നേതൃത്വ പരിശിലന ക്യാമ്പ് മെയ് 14,15 തീയതികളില്‍ ദ്വാരകയില്‍ നടക്കും. ശനിയാഴ്ച രാവിലെ 10നു കെ.മുരളിധരന്‍ എം.പി ഉദ്ഘാടനം ചെയ്യും.സംസ്ഥാന പ്രസിഡന്റ് സി.പ്രദീപ് അധ്യക്ഷത വഹിക്കും. ടി.സിദ്ദീഖ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നിനു സമാപന സമ്മേളനം ഡി.സി.സി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍ ഉദ്ഘാടനം ചെയ്യും. ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും

0Shares

Leave a Reply

Your email address will not be published.

Social profiles