സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ കോളനികള്‍ സന്ദര്‍ശിച്ചു

സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ വയനാട്ടിലെ അരുണമല കോളനി സന്ദര്‍ശിക്കുന്നു.

കല്‍പറ്റ: സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ വൈത്തിരി താലൂക്കിലെ അരുണമല, ശേഖരന്‍കുണ്ട് ഗോത്രവര്‍ഗ കോളനികള്‍ സന്ദര്‍ശിച്ചു. ദേശീയ ഭക്ഷ്യഭദ്രതാനിയമപ്രകാരമുള്ള അവകാശങ്ങള്‍ ഗോത്രജനതയ്ക്ക് ഉറപ്പുവരുത്തുന്നതിനും ഇക്കാര്യത്തില്‍ ബോധവല്‍ക്കരണത്തിനുമായിരുന്നു കമ്മീഷന്റെ സന്ദര്‍ശനം. കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി.മോഹന്‍കുമാര്‍, മെംമ്പര്‍മാരായ അഡ്വ.വിജയലക്ഷ്മി, സബിത ബീഗം, അഡ്വ.പി.വസന്തം, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്നതായിരുന്നു കോളനികള്‍ സന്ദര്‍ശിച്ച സംഘം.

0Shares

Leave a Reply

Your email address will not be published.

Social profiles