അഡ്വ.ടോമിയുടെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കണം-സി.പി.ഐ(എം.എല്‍)റെഡ്സ്റ്റാര്‍

കല്‍റ്റ: ജപ്തി നീക്കത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത പുല്‍പള്ളി ഇരുളം സ്വദേശി അഡ്വ.എം.വി.ടോമിയുടെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കണമെന്നു സി.പി.ഐ(എം.എല്‍)റെഡ് സ്റ്റാര്‍ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കടക്കെണിയിലകപ്പെടുന്നവര്‍ ആത്മഹത്യ ചെയ്യേണ്ടിവരുന്ന സാമൂഹിക സാഹചര്യം ദൗര്‍ഭാഗ്യകരവും അടിയന്തരമായി മാറ്റേണ്ടതുമാണെന്നു അഭിപ്രായപ്പെട്ടു. ജില്ലാ സെക്രട്ടറി കെ.വി.പ്രകാശ് അധ്യക്ഷത വഹിച്ചു.
പി.ആര്‍.അജയകുമാര്‍, എം.കെ.ഷിബു, പി.ടി.പ്രേമാനന്ദ്, പി.എം.ജോര്‍ജ്, രാജന്‍ പൂമല, ബാബു കുറ്റിക്കൈത, കെ.പ്രേംനാഥ്, കെ.ആര്‍.അശോകന്‍, ബിജി ലാലിച്ചന്‍, കെ.സി.മല്ലിക, കെ.ജി.മനോഹരന്‍, കെ.നസീറുദ്ദീന്‍, പി.വിജയകുമാരന്‍, പി.കെ.രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles