ഡി.വൈ.എഫ്.ഐ സൗത്ത് ഇന്ത്യന്‍ ബാങ്ക് പുല്‍പള്ളി ശാഖ ഉപരോധിച്ചു

സൗത്ത് ഇന്ത്യന്‍ ബാങ്ക് പുല്‍പള്ളി ശാഖയ്ക്കു മുന്നില്‍ ഡി.വൈ.എഫ്.ഐ ഉപരോധം സി.പി.എം ഏരിയ സെക്രട്ടറി എം.എസ്.സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു.

പുല്‍പള്ളി: ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പുല്‍പള്ളി ശാഖ ഉപരോധിച്ചു. ജപ്തി ഭീഷണിയില്‍ മാനസികമായി തകര്‍ന്ന് ആത്മഹത്യ ചെയ്ത അഭിഭാഷകന്‍ ഇരുളം എം.വി.ടോമിയുടെ കുടുംബത്തിനു മതിയായ നഷ്ടപരിഹാരം അനുവദിക്കുക, ടോമിയുടെ മരണത്തിനു കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. സി.പി.എം ഏരിയ സെക്രട്ടറി എം.എസ്.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.സി.എം.രജനീഷ് അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ഷിജി ഷിബു, എ.വി.ജയന്‍ എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മദ് ഷാഫി സ്വാഗതവും പി.ആര്‍.രാഹുല്‍ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles