ഡെങ്കിപ്പനി പ്രതിരോധത്തില്‍ ഉറവിട നശീകരണം പ്രധാനം-ഡി.എം.ഒ

കല്‍പറ്റ: വയനാട്ടില്‍മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു. ഡെങ്കിപ്പനിക്കെതിരെ അതീവ ശ്രദ്ധ പുലര്‍ത്തണം. ഡെങ്കിപ്പനി പ്രതിരോധത്തില്‍ ഏറ്റവും പ്രധാനമാണ് കൊതുകിന്റെ ഉറവിട നശീകരണം. കൊതുകുജന്യ രോഗപ്രതിരോധത്തിനു വിവിധ പരിപാടികള്‍ ജില്ലയില്‍ നടന്നുവരികയാണ്. ഡെങ്കിപ്പനി ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയംചികിത്സ ഒഴിവാക്കണം. ഡോക്ടറുടെ നിര്‍ദേശപ്രകാരം ചികിത്സ നേടണം. നേരത്തേയുള്ള നിര്‍ണയവും ചികിത്സയും രോഗം വഷളാകുന്നതു തടയാന്‍ ഉതകുമെന്നും ഡി.എം.ഒ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles