ഹിദായത്തുല്‍ ഇസ്ലാം മദ്രസയില്‍ പ്രവേശനോത്സവം നടത്തി

കല്‍പറ്റ ഹിദായത്തുല്‍ ഇസ്ലാം മദ്രസയില്‍ പൊതുപരീക്ഷയില്‍ ഉന്നത വിജയം വിദ്യാര്‍ഥിക്കുള്ള ഉപഹാര സമര്‍പ്പണം ടി.സിദ്ദീഖ് എം.എല്‍.എ നിര്‍വഹിക്കുന്നു

കല്‍പറ്റ: ഹിദായത്തുല്‍ ഇസ്ലാം മദ്രസയില്‍ പ്രവേശനോത്സവം നടത്തി. പൊതുപരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥിയെ അനുമോദിച്ചു. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി.ഹംസ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. അറക്കല്‍ സൂപ്പിക്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. സാലിഹ് ഹുദവി പ്രാര്‍ത്ഥന നടത്തി. ഉന്നത വിജയം നേടിയ വിദ്യാര്‍ഥിക്കുള്ള ഉപഹാര സമര്‍പ്പണം ടി.സിദ്ദീഖ് എം.എല്‍.എ നിര്‍വഹിച്ചു. മഹല്ല് സെക്രട്ടറി വട്ടക്കാരി മജീദ്, മുഫത്തിശ് കെ.കെ.എം.ഹനീഫല്‍ ഫൈസി, ജാഫര്‍ ഹൈതമി, എം.സി.ഹുസൈന്‍ ഹാജി, പി.കെ.ഇസ്മയില്‍ മൗലവി, എന്‍.പി.ഹുസൈന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ പി.കുഞ്ഞുട്ടി, ഉസ്മാന്‍ കമ്പത്ത് എന്നിവര്‍ പ്രസംഗിച്ചു. മദ്രസാ കമ്മിറ്റി ചെയര്‍മാന്‍ സാദിഖ് തങ്ങള്‍ സ്വാഗതവും എം.എ.റാഫി മൗലവി നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles