കബനി പുനരുജ്ജീവനം:ശില്‍പശാല നടത്തി

കല്‍പറ്റ:വയനാട്ടിലെ പ്രധാന ജലസ്രോതസ്സായ കബനി നദിയുടെ പുനരുജ്ജീവനത്തിന്റെ ഭാഗമായി കര്‍മപദ്ധതി തയാറാക്കുന്നതിനു ഹരിത കേരളം മിഷന്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. സാങ്കേതിക സമിതിയിലും ഏകോപന സമിതിയിലും ഉള്‍പ്പെട്ട അംഗങ്ങള്‍ അഞ്ച് ഗ്രൂപ്പുകളായി തിരിഞ്ഞ് കബനി നദി പുനരുജ്ജീവനം, കൃഷി, ടൂറിസം, മാലിന്യ സംസ്‌കരണം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. വയനാടിന്റെ വരദാനമായ കബനിയെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടേയും കടമയാണെന്നു അദ്ദേഹം പറഞ്ഞു. പച്ചപ്പ് കോ ഓര്‍ഡിനേറ്ററും മുന്‍ എം.എല്‍.എയുമായ സി.കെ.ശശീന്ദ്രന്‍, എ.ഡി.എം എന്‍.ഐ.ഷാജു, ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ.സുരേഷ് ബാബു, റിസോഴ്സ് പേഴ്സണ്‍ രവിചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. നവകേരളം കര്‍മ പദ്ധതി കണ്‍സള്‍ട്ടന്റ് ടി.പി.സുധാകരന്‍, കണ്‍സള്‍ട്ടന്റ് രാജേന്ദ്രന്‍ എന്നിവര്‍ വിഷയാവതരണം നടത്തി.
കബനിയുടെ കൈവഴികള്‍ കടന്നു പോകുന്ന 14 പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, മാനന്തവാടി നഗരസഭ ചെയര്‍പേഴ്സണ്‍, മാനന്തവാടി, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ഉദ്യോഗസ്ഥര്‍, ഹരിത കേരളം റിസോഴ്സ് പേഴ്സണ്‍മാര്‍, ജില്ലാ സാങ്കേതിക സമിതി ഉദ്യോഗസ്ഥര്‍, ജില്ലാ ഏകോപന സമിതി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles